Monday 2 March 2015

തലച്ചോറ്


1 . പ്രാതല്‍ ഒഴിവാക്കുക :- .
പ്രാതല്‍ കഴിക്കാതെ ഇരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില താഴും .ആവശ്യമായ പോഷണങ്ങള്‍ ലഭികാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും .
2 . അമിത ഭക്ഷണം :-
തലച്ചോറിലെ രക്തകുഴലുകള്‍ കട്ടിയാക്കുകയും മെന്റല്‍ പവര്‍ കുറയ്ക്കും
3 . പുകവലി :-
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിക്കുകയും, അല്സ്‌ഹൈമര്‍ രോഗത്തിലേക്ക് നയിക്കും .
4 . മധുരം അമിതമായി കഴിക്കുക:-
തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പോഷകങ്ങളെയും പ്രോടീനുകളെയും പ്രതികൂലമായി ബാധിക്കുന്നു .
5 .വായുമലിനീകരണം :-
മലിനമായ വായു ശ്വസിക്കുന്നത് മൂലം തലച്ചോറിനു ലഭിക്കേണ്ട ഓക്സിജന്‍ കുറയുകയും കാര്യക്ഷമത കുറയുകയും ചെയ്യുന്നു .
6 . ഉറക്കമിലായ്മ :-
തലച്ചോറിനു വിശ്രമം ലഭികാതെ വന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കാനിടയാകും .
7 . തലവഴി മൂടി പുതച്ചുള്ള ഉറക്കം :-
മൂടി പുതച്ചു ഉറങ്ങുമ്പോള്‍ കാര്‍ബണ്‍ dioxide കൂടുകയും, ആവശ്യത്തിനു ഓക്സിജന്‍ കിട്ടാതെ ഇരിക്കുകയും, തലച്ചോറിനെ ദോഷകരമായി ബാധിക്കും .
8 . അസുഖം ബാധിച്ചു ഇരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുക :-
ശാരീരികമായി സുഖമില്ലാതെ ഇരിക്കുമ്പോള്‍, കഠിനമായി അദ്വാനിക്കുക, തലച്ചോറിനെ പീഡിപ്പിക്കും വിധം പഠിക്കുക ,ഒക്കെ ചെയ്‌താല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനെ പ്രതികൂലമായി ബാധിക്കും.
9. ഊര്‍ജസ്വലമായ ചിന്തകളുടെ അഭാവം :-
തലച്ചോറിനു ഒരു പണിയും കൊടുക്കാതെ ഇരുന്നാല്‍ ,ക്രമേണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും .എപ്പോഴും നല്ല നല്ല കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ട് ഇരിക്കണം.
10 . സംസാരത്തില്‍ പിശുക്ക് :-
ബൌദ്ധികമായ ചര്‍ച്ചകള്‍ തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും .അതുകൊണ്ട് കൂട്ടുകാരുമായി ചര്‍ച്ചകളില്‍ ഏര്‍പെടുക

0 അഭിപ്രായ(ങ്ങള്‍):

Post a Comment